English  Malayalam    

ഡോ. സരിത മഹേഷ് , ബി.എ.എം.എസ്

എസ് ഡി എം കോളേജ് ഒാഫ് ആയുര്‍വേദ, ഉടുപ്പിയില്‍ നിന്ന് ബി.എ.എം.എസ് ബിരുദധാരിയായ ഡോ.സരിത മഹേഷ് പാരമ്പര്യമായി ആയുര്‍വേദ ചികിത്സയില്‍ പ്രാവീണ്യമുള്ള വൈദ്യകുടുബാംഗമാണ്. കൂടാതെ ആയുര്‍വ്വേദചികിത്സാവിഭാഗങ്ങളായ സ്ത്രീ രോഗ ചികിത്സയിലും, ആയുര്‍വ്വേദിക് ന്യൂട്രീഷണല്‍ മെഡിസിനിലും പ്രാവീണ്യമുണ്ട്. ഡോ.സരിത മഹേഷ് കുണ്ടന്നൂരിലുള്ള വെല്‍നസ് സൊല്യൂഷന്‍സിലും സേവനമനുഷ്ടിച്ചു വരുന്നു.

ഡോ.സരിത മഹേഷ് പാരമ്പര്യമായി കൈവന്ന അറിവും ചികിത്സാനുഭവങ്ങളും രോഗികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2014 മുതല്‍ തമ്മനത്ത് കോളാപ്പിള്ളി ആയുര്‍വേദ മള്‍ട്ടിസ്പെഷ്യാലിറ്റി ക്ലിനിക്കുില്‍ സേവനമനുഷ്ടിച്ചു വരുന്നു.

ആയുര്‍വേദ ചികിത്സാ രംഗത്തും ഔഷധ നിര്‍മാണ രംഗത്തും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുടുബമാണ് എറണാകുളം ജില്ലയിലെ വെണ്ണലയില്‍ സ്ഥിതി ചെയ്യുന്ന കോളാപ്പിള്ളി. ആയുര്‍വേദ ചികിത്സയില്‍, പ്രത്യേകിച്ചും ബാലചികിത്സയിലും , മാനസികചികിത്സയിലും അഗ്രഗണ്യനായ ഭിഷഗ്വരനായിരുന്ന ശ്രീ.ഗോവിന്ദന്‍ വൈദ്യനില്‍ നിന്നുമാണ് ഈ വൈദ്യപാരമ്പര്യം ആരംഭിക്കുന്നത്.

1950കളില്‍ ശ്രീ.ഗോവിന്ദന്‍ വൈദ്യന്‍ തിരുവിതാംകൂര്‍ കൊച്ചി അതിര്‍ത്തിയിലൂള്ള തമ്മനത്ത് ഒരു സ്ഥാപനം ആരംഭിക്കുകയുണ്ടായി. ഔഷധ വ്യാപാരത്തിനും, പച്ചമരുന്നു സംഭരണത്തിനുമായി തുടങ്ങിയ ഈ സ്ഥാപനം 1954-ല്‍ “ശ്രീകൃഷ്ണവിലാസം ആയുര്‍വേദ ബാലവൈദ്യശാല” എന്ന ചികിത്സാലയമായി വിപുലപ്പെടുത്തി. അന്നുവരെ സ്വവസതിയില്‍ മാത്രം ഒതുങ്ങിയിരുന്ന തന്റെ ചികിത്സ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കാന്‍ ഇതുവഴി അദ്ദേഹത്തിനു സാധിച്ചു.

അദ്ദേഹത്തിന്റെ കാലശേഷം 1975 മുതല്‍ അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ. മാധവന്‍വൈദ്യന്‍ ഈ ചികിത്സാലയം നടത്തിപ്പോന്നു. പിതാവിനെപ്പോലെ ഇദ്ദേഹവും ബാലചികിത്സയില്‍ പ്രവീണനായിരുന്നു. ​ശ്രീ. മാധവന്‍വൈദ്യരുടെ വിയോഗത്തോടെ 2001 മുതല്‍ അദ്ദേഹത്തിന്റെ മകന്‍ ഡോ. മഹേഷ് കോളാപ്പിള്ളി, ബി.എ.എം.എസ് ആ ചുമതല ഏറ്റെടുത്തു. പഞ്ചകര്‍മ്മചികിത്സയുടെ അനന്തസാധ്യതകളും ആയുര്‍വ്വേദചികിത്സാവിഭാഗങ്ങളായ കായചികിത്സ, ബാലചികിത്സ എന്നിവ തന്റെ രോഗികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഡോ. മഹേഷ് 2014 മുതല്‍ തമ്മനത്ത് കോളാപ്പിള്ളി ആയുര്‍വേദ മള്‍ട്ടിസ്പെഷ്യാലിറ്റി ക്ലിനിക്കു് നടത്തി വരുന്നു.